പന്തളം: മങ്ങാരം ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽനിന്നും ഒരു കോടി രൂപ വിനയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആറിനു രാവിലെ 11ന് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും.
സി.വി. ശാന്തകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, മുൻ മന്ത്രി വി. ശിവൻകുട്ടി, മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.